ചക്കരക്കല്ല്: കണ്ണൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ചക്കരക്കല്ല് ശാഖയുടെ ഉദ്ഘാടനം കല്യാണി കോംപ്ലക്സിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സംസ്ഥാന സഹകരണ കാർഷിക വികസനബാങ്ക് ഡയറക്ടർ കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണൻ ഡെപ്പോസിറ്റ് സ്വീകരിക്കൽ ഉദ്ഘാടനം ചെയ്തു. ലോൺവിതരണം അസി. രജിസ്ട്രാർ എം.കെ. ദിനേശ്ബാബു ഉദ്ഘാടനം ചെയ്തു. റബ്കോ ചെയർമാൻ എൻ. ചന്ദ്രൻ, മുണ്ടേരി ഗംഗാധരൻ, എം.സി. മോഹനൻ, ടി.വി. സീത, ടി.വി. ലക്ഷ്മി, എ. പങ്കജാക്ഷൻ, സി.കെ. സൗമിനി, എം.പി. ഭാസ്കരൻ, പാച്ചേരി മോഹനൻ, കെ. നാരായണൻ, പി. മുകുന്ദൻ, വി.കെ. കരുണൻ, എം. രാജാറാം, പി. രതീദേവി, ടി.എം. മാത്യു, എം.വി. കൃഷ്ണൻ, കെ. സന്തോഷ്, പി.കെ. ശബരീഷ് കുമാർ, എം. മുസ്തഫ, മാമ്പ്രത്ത് രാജൻ, ജി. രാജേന്ദ്രൻ, കെ.കെ. രാജൻ, കെ.വി. പ്രജീഷ്, പി.വി. പ്രേമരാജൻ, പി. പ്രേമൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് കെ. ഭാസ്കരൻ സ്വാഗതവും സെക്രട്ടറി സി.വി. മധുസൂദനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.