ജില്ല പദ്ധതി സമഗ്ര വികസനത്തി​െൻറ ആധാരശില ^മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ജില്ല പദ്ധതി സമഗ്ര വികസനത്തി​െൻറ ആധാരശില -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ: ജില്ലയുടെ സമഗ്രവികസനത്തിനുള്ള ആധാരശിലയായി ജില്ല പദ്ധതി രേഖ മാറുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ല പദ്ധതി രൂപവത്കരണത്തി​െൻറ ഭാഗമായുള്ള വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസൂത്രണം താഴേത്തട്ടിൽനിന്ന് ആരംഭിക്കുകയെന്ന സംസ്ഥാന സർക്കാറി​െൻറ കാഴ്ചപ്പാടിന് അനുസൃതമായാണ് ജില്ല പദ്ധതി തയാറാക്കുന്നത്. വികസന കാര്യത്തിൽ കാലങ്ങളായി അവഗണിക്കപ്പെട്ട കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകൾക്ക് അർഹമായ പരിഗണന നൽകാനാണ് സർക്കാർ ശ്രമം. അതിനനുസൃതമായ ആസൂത്രണം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വടക്കൻ ജില്ലകളുടെ വികസനത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെങ്കിലും പല രംഗങ്ങളിലും വളരെ പിന്നിലാണെന്ന കാര്യം വിസ്മരിച്ചുകൂടെന്ന് ടി.വി. രാജേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. സ്പോർട്സ് മേഖലയിൽ കൂടുതൽ അടിസ്ഥാന സൗകര്യം ജില്ലക്ക് അനിവാര്യമാണ്. നിലവിലെ സ്പോർട്സ് ഡിവിഷൻ മികച്ചൊരു സ്പോർട്സ് സ്കൂളാക്കി മാറണം. മുണ്ടയാട് സ്റ്റേഡിയത്തോടനുബന്ധിച്ച് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന കേന്ദ്രം ഉയരണം. പ്രധാന പാതകളിൽ അഞ്ച് കിലോമീറ്ററിലൊന്ന് എന്ന രീതിയിൽ മികച്ച ടോയ്ലറ്റ് സൗകര്യം ഒരുക്കണം. സംസ്ഥാനത്തെ ആദ്യ സ്ത്രീസൗഹൃദ ജില്ലയായി കണ്ണൂരിനെ മാറ്റിയെടുക്കാനുതകുന്ന മികച്ച പദ്ധതികൾ ജില്ല പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ജില്ലയിലുണ്ടാകുന്ന വികസനക്കുതിപ്പ് കൂടി മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്ന് അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. സെമിനാറിൽ മേയർ ഇ.പി. ലത, ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ജയബാലൻ മാസ്റ്റർ, വി.കെ. സുരേഷ് ബാബു, ടി.ടി. റംല, കെ. ശോഭ, ആസൂത്രണ സമിതി അംഗങ്ങളായ പി.കെ. ശ്യാമള, എം. സുകുമാരൻ, അജിത്ത് മാട്ടൂൽ, സുമിത്ര ഭാസ്കരൻ, കെ.വി. ഗോവിന്ദൻ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. പദ്ധതി രൂപവത്കരണത്തി​െൻറ ഭാഗമായുള്ള 15 ഉപസമിതികൾ തയാറാക്കിയ കരട് റിപ്പോർട്ടുകൾ സെമിനാറിൽ അവതരിപ്പിച്ചു. ഗ്രൂപ് ചർച്ചയും നടന്നു. ജനുവരി 23ന് മുമ്പായി ജില്ലപദ്ധതി രേഖ സംസ്ഥാന വികസന കൗൺസിൽ മുമ്പാകെ സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.