കണ്ണൂർ: കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് കീഴിലുള്ള ആർ.എം.എസ്.എ സംഘടിപ്പിച്ച കലാ ഉത്സവ് 2017ൽ കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി. ജനുവരി മൂന്നു മുതൽ ആറു വരെ േഭാപാലിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻകലാരൂപങ്ങളുടെ നൃത്താവിഷ്കാരമാണ് നടന്നത്. ആലപ്പുഴയിൽ നവംബറിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കടമ്പൂർ എച്ച്.എസ്.എസ് ദേശീയ മത്സരത്തിന് അർഹത നേടിയത്. ഹിമാചൽ ആദിവാസി നൃത്തരൂപമായ പാംഗി ആണ് കടമ്പൂരിലെ വിദ്യാർഥികൾ അവതരിപ്പിച്ചത്. ശനിയാഴ്ച നടന്ന സമാപന സമ്മേളനത്തിൽ മാനവ വിഭവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുഷ്വാല സമ്മാനങ്ങൾ വിതരണം ചെയ്തു. ഭോപാലിൽനിന്ന് തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് സ്വീകരണമൊരുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.