മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തില്‍ -സതീശന്‍ പാച്ചേനി മട്ടന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ അതേ നിലവാരത്തില്‍ തന്നെയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും നിര്‍വഹിക്കാതെ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്. കെ.എസ്.യു മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളായി മുഖ്യമന്ത്രിമാര്‍ നിർവഹിച്ചിരുന്ന കലോത്സവത്തിെൻറ ഉദ്ഘാടന പരിപാടി പോലും ഉപേക്ഷിച്ച് പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം അങ്ങേയറ്റം ധിക്കാരപരവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം ജനകീയ ഉത്സവങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നത് ശരിയായ സമീപനമല്ല. ഇവിടെ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും സമ്പന്നരെ സഹായിക്കാനുള്ള തിരക്കിലാണ്. പാവങ്ങളെ സംരക്ഷിക്കുകയെന്നത് ഇരു സര്‍ക്കാറുകളുടെയും അജണ്ടയിലില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് ഹരികൃഷ്ണന്‍ പാളാട് അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, ദിവാകരന്‍ മാസ്റ്റര്‍, മൊയ്തു താഴത്ത്, സംസ്ഥാന വൈസ് പ്രസിഡൻറ് ജഷീര്‍ പള്ളിവയല്‍, പി. മുഹമ്മദ് ഷമ്മാസ്, സുധീപ് ജെയിംസ്, ഫര്‍സിന്‍ മജീദ്, ഗോകുല്‍ കല്യാട്, ടി.വി. രവീന്ദ്രന്‍, എം. ദമോദരന്‍ മാസ്റ്റര്‍, വിനീഷ് ചുള്ളിയാന്‍, വില്‍സ് മാത്യു, സി. സല്‍മാന്‍ ഫാരിസ്, ഇജാസ് വേങ്ങാട് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.