പയ്യന്നൂർ: കാലിക്കടവിൽ ഒരുസംഘം ക്രൂരമായി മർദിച്ച് അവശനാക്കിയ ടാങ്കർ ലോറി ഡ്രൈവറെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ജീപ്പിൽ പിന്തുടർന്നെത്തിയ സംഘമാണ് തൃശൂർ ഒളരി പുല്ലഴി സ്വദേശിയായ എ.എം. ജിജോവിനെ മർദിച്ചത്. മംഗളൂരുവിൽ നിന്നും ഹിന്ദുസ്ഥാൻ പെട്രോളിയം ഉൽപന്നങ്ങളുമായി വരുകയായിരുന്നു ടാങ്കർ. ചെറുവത്തൂർ ഞാണങ്കൈ മുതലാണ് പ്രശ്നത്തിന് തുടക്കം. പിന്നീട് ജീപ്പ് ലോറിയുടെ മുന്നിൽ കൊണ്ടിട്ട് കല്ലെറിയാൻ ശ്രമമുണ്ടായെന്ന് ജിജോ പറഞ്ഞു. ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോകുംവഴി കാലിക്കടവിൽ തടഞ്ഞുനിർത്തി മൂന്നംഗ സംഘം മർദിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഘം പിറകെയെത്തി. ആ സമയത്ത് ഹൈവേ പൊലീസ് അതുവഴി വന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ജിജോ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. നെഞ്ചിലും തലക്കും അടിയേറ്റ ജിജോവിന് കേൾവി തകരാർ ഉണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടവരെ നാട്ടുകാർ പിടികൂടി ചന്തേര പൊലീസിൽ ഏൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.