കണ്ണൂർ: സംസ്ഥാന സർക്കാറിെൻറ ക്ഷയരോഗ നിർമാർജനയജ്ഞത്തിെൻറ ഭാഗമായി ക്ഷയരോഗ സാധ്യതാപഠന വിവരശേഖരണം ഞായറാഴ്ച മുതൽ ജില്ലയിലെ മുഴുവൻ വീടുകളിലും നടക്കും. ആരോഗ്യവകുപ്പിെല ഫീൽഡ് വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയ വളൻറിയർമാരാണ് ഭവനസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുക. മൂന്നുമാസംകൊണ്ട് സർവേ പൂർത്തിയാക്കി ആരോഗ്യവകുപ്പിന് സമർപ്പിക്കും. സർവേയിൽ കണ്ടെത്തുന്ന ക്ഷയരോഗസാധ്യതയുള്ളവർക്ക് ആവശ്യമായ പരിശോധനകളും നിർദേശങ്ങളും സൗജന്യമായി ഏർപ്പെടുത്തും. സർവേയുടെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി 2020ഒാടെ ക്ഷയരോഗികളുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യം. യജ്ഞം ജില്ലതല ഉദ്ഘാടനം തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വസതിയിൽ സർവേ വിവരങ്ങൾ നൽകി മന്ത്രി നിർവഹിച്ചു. ജില്ല ടി.ബി സെൻറർ മെഡിക്കൽ ഒാഫിസർ ഡോ. കെ.എം. ബിന്ദു, വാർഡ് കൗൺസിലർ പ്രീത, എം.കെ. ഉമേഷ്, എം. മനോജ്കുമാർ, വി. പ്രദീപൻ, ഷംന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.