നാടക പ്രവർത്തക സംഗമവും പുസ്തക പ്രകാശനവും

പിലാത്തറ: നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടക പ്രവർത്തക സംഗമവും നാടക പുസ്തക പ്രകാശനവും ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ പിലാത്തറയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ച രണ്ടിന് നാടക സംവിധായകൻ ഇബ്രാഹീം വെങ്ങര ഉദ്ഘാടനം ചെയ്യും. കെ.പി. ഗോപാലൻ അധ്യക്ഷത വഹിക്കും. നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ പ്രദീപ് മണ്ടൂരി​െൻറ നാടക സമാഹാരം എൻ. ശശിധരൻ, ശശിധരൻ നടുവിലിന് നൽകി പ്രകാശനം ചെയ്യും. തുടർന്ന് പയ്യന്നൂർ ദൃശ്യ വനിത വേദിയുടെ ഇരകൾ, വെള്ളൂർ സെൻട്രൽ ആർട്സി​െൻറ ഉയിർപ്പി​െൻറ ഗീതം എന്നീ നാടകങ്ങൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ പി.ടി. മനോജ്, പി. രഘുനാഥ്, എം.പി. രമേശൻ, എ.വി. പുരുഷോത്തമൻ, പ്രദീപ് മണ്ടൂർ, തോമസ് കേളംകൂർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.