പയ്യന്നൂർ: ഭാരതീയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ മൺമറഞ്ഞ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കും. വൈകീട്ട് മൂന്നിന് ശ്രീനാരായണ വിദ്യാലയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിന് . യോഗത്തിൽ എ.വി.ഗോവിന്ദൻ അടിയോടി അധ്യക്ഷത വഹിച്ചു. പി.പി. കരുണാകരൻ മാസ്റ്റർ, എം.പി. മധുസൂദനൻ, കെ.വി. കുഞ്ഞപ്പൻ മാസ്റ്റർ, അജിത് ഡി. ഷേണായി, സി.വി. ദയാനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ. കണ്ണോത്ത് (ചെയ.), എ.വി. ഗോവിന്ദൻ അടിയോടി (വർക്കിങ് ചെയ.), പി.പി. കരുണാകരൻ മാസ്റ്റർ (ജന.കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.