പയ്യന്നൂർ: വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുക, തൊഴിലാളികളെ ഉൾപ്പെടുത്തി ടൗൺ കമ്മിറ്റി രൂപവത്കരിക്കുക, ക്ഷേമപദ്ധതികൾ നടപ്പിൽ വരുത്തുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പയ്യന്നൂർ ഏരിയ കമ്മിറ്റി നടത്തി. യൂനിയൻ ജില്ല സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനംചെയ്തു. കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.വി. നാരായണൻ, കെ. രാഘവൻ, ഇ.എം.പി. അബൂബക്കർ, കെ.കെ. കൃഷ്ണൻ, കെ.യു. രാധാകൃഷ്ണൻ, എൻ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.