ശ്രീകണ്ഠപുരം: ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് കുടുംബശ്രീ പ്രവർത്തകർക്കായി സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് നടത്തി. പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൻ നിഷിത റഹ്മാൻ ഉദ്ഘാടനംചെയ്തു. എസ്.ഐ ഇ. നാരായണൻ അധ്യക്ഷതവഹിച്ചു. സിവിൽ പൊലീസ് ഓഫിസർ കെ. പ്രസാദ്, സി.ഡി.എസ് ചെയർപേഴ്സൻ കെ.വി. ഗീത, വനിത സിവിൽ പൊലീസ് ഓഫിസർമാരായ കല, രജിത, പ്രസന്ന, രമ്യ എന്നിവർ പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.