സൈക്കിൾ നൽകി

ശ്രീകണ്ഠപുരം: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സൈക്കിളുകൾ വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ഐസക് ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ടി.ടി. സ്വപ്‌ന അധ്യക്ഷതവഹിച്ചു. ജോസ് പരത്തനാൽ, സോജൻ കാരാമയിൽ, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. മേരിഗിരി സ്‌കൂൾ രജതജൂബിലി ശ്രീകണ്ഠപുരം: മേരിഗിരി സീനിയർ സെക്കൻഡറി സ്‌കൂൾ രജതജൂബിലി ആഘോഷം 12ന് തുടങ്ങും. രാവിലെ കൗതുകപ്രദർശനവും വിവിധ സ്റ്റാളുകളുമുണ്ടാകും. 13-ന് രാവിലെ 10ന് മെഡിക്കൽ ക്യാമ്പ്, 11-ന് അധ്യാപകരെ ആദരിക്കൽ, 16-ന് വൈകീട്ട് നഴ്‌സറി സ്‌കൂൾ വാർഷികം എന്നിവയും നടക്കും. 17-നാണ് രജതജൂബിലി ആഘോഷ സമാപനം. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനംചെയ്യും. കെ.സി. ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.