ചെറുവത്തൂർ: പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 12 മുതല്‍ 17 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിെൻറ ഒരുക്കം പൂര്‍ത്തിയായി. പ്രധാന ചടങ്ങുകളിലൊന്നായ വരച്ചുവെക്കല്‍ ഏഴിനു രാവിലെ 10ന് നടക്കും. ഏഴിന് ഉച്ച രണ്ടിന് പൂരക്കളി സെമിനാര്‍ കെ. കുഞ്ഞിരാമൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പൂരക്കളി സംവാദവും പ്രദര്‍ശനവും നടക്കും. ഗ്രാമോത്സവം ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. എട്ടിന് വൈകീട്ട് ആറിന് ജില്ല കലക്ടര്‍ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകീട്ട് ആറിന് ഭക്തിഗാന സീഡി 'മണിത്താലി' ഇബ്രാഹീം വെങ്ങര പ്രകാശനം ചെയ്യും. 10ന് രാവിലെ രയരമംഗലം വടക്കേംവാതുക്കലില്‍നിന്നും കലവറ ഘോഷയാത്ര ആരംഭിക്കും. വൈകീട്ട് അഞ്ചിന് അഖിലേന്ത്യ പ്രദര്‍ശനം മുന്‍മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഇരുപത്തിയഞ്ചോളം പവലിയനുകള്‍, നാല്‍പതോളം വിപണന സ്റ്റാളുകള്‍, കുട്ടികള്‍ക്കായി അമ്യൂസ്മെൻറ് പാര്‍ക്ക് എന്നിവ പ്രദര്‍ശന നഗരിയിലുണ്ടാകും. 14ന് രാവിലെ ഏഴുമുതല്‍ വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. 15ന് രാവിലെ ഏഴിന് വൈരാപുരത്ത് വടക്കന്‍കോടി ഈശ്വരെൻറ പുറപ്പാട്. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. വൈകീട്ട് ആറിന് മതസൗഹാര്‍ദ സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് അങ്കമാലി അക്ഷയയുടെ നാടകം ആഴം അരങ്ങിലെത്തും. രാത്രി ഒമ്പതിന് അഖിലേന്ത്യ പ്രദര്‍ശന നഗരിയില്‍ ശല്‍ നിലാവ് മാപ്പിള കലാമേള അരങ്ങേറും. 16ന് രാവിലെ ഏഴിന് വൈരപുരത്ത് വടക്കന്‍കോടി ഈശ്വരന്‍ പുറപ്പാട്. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.വി. തമ്പാൻ പണിക്കർ, വർക്കിങ് ചെയർമാൻ പി.സി. ജയരാജൻ, ജനറൽ കൺവീനർ ടി. കുഞ്ഞിരാമൻ, ചീഫ് കോഓഡിനേറ്റർ എം.വി. ഗംഗാധരൻ, ഉപദേശക സമിതി ചെയർമാൻ ടി.വി. കൃഷ്‌ണൻ, വി. കൃഷ്‌ണൻ, എ.വി. കുഞ്ഞികൃഷ്‌ണൻ, ടി. രാജൻ, എം.വി. ചന്ദ്രൻ, രാഹുൽ ഉദിനൂർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.