ഭരണ സ്തംഭനത്തിനെതിരെ സായാഹ്ന ധർണ

കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിനെതിരെ മുനിസിപ്പൽ, -പഞ്ചായത്ത്തലങ്ങളിൽ ജനുവരി 12ന് നടക്കുന്ന സായാഹ്ന ധർണ വിജയിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനുവരി 15ന് ലീഗ് ജില്ല കൗൺസിൽ യോഗം വിളിച്ചുചേർത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവിലുള്ള കൗൺസിലി​െൻറ സമാപനയോഗം 13ന് നടക്കും. ടി.എ. തങ്ങൾ, യു.വി. മൂസഹാജി, പി.ഒ.പി. മുഹമ്മദലി ഹാജി, ഇബ്രാഹീംകുട്ടി തിരുവട്ടൂർ, കെ.എ. ലത്തീഫ്‌, അൻസാരി തില്ലങ്കേരി, കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.