ഗണിതം പഠിക്കാൻ ഇനി തലപുണ്ണാക്കേണ്ട

കണ്ണൂർ: തലപുണ്ണാക്കിയുള്ള ഗണിതപഠനത്തിന് വിട. ഓരോ ക്ലാസിലും സർവശിക്ഷ അഭിയാൻ ഗണിതലാബ് ഒരുക്കുന്നു. സ്ഥാനവിലയും സങ്കലനവും ഗുണനവും ഹരണവുമെല്ലാം അനായാസം ആസ്വദിച്ചു പഠിക്കാൻ വൈവിധ്യമുള്ള നിരവധി പഠനോപകരണങ്ങൾ എസ്.എസ്.എ വികസിപ്പിച്ചിട്ടുണ്ട്. ഒരുവർഷം നീണ്ടുനിന്ന അന്വേഷണാത്്മക പ്രവർത്തനങ്ങളുടെയും ൈട്ര ഔട്ടുകളുടെയും ഫലമായിട്ടാണ് അനുയോജ്യമായ പഠനോപകരണങ്ങൾ വികസിപ്പിച്ചിട്ടുള്ളത്. മുത്തുമാലയിൽ പൂമ്പാറ്റയെവെക്കാമോ? ഗ്ലാസുകൾ എത്ര ഉയരത്തിൽ അടുക്കാം? ആരാണാദ്യം നൂറിലെത്തുക? തുടങ്ങിയ രസകരമായ പ്രവർത്തനങ്ങളാണ് ക്ലാസ് ഗണിതലാബുകൾ ഉപയോഗിച്ച് ചെയ്യുക. ഓരോ ക്ലാസിലെയും പഠനനേട്ടങ്ങൾ പരിഗണിച്ച് അനുയോജ്യമായ പഠനോപകരണങ്ങൾ തയാറാക്കിയിട്ടുണ്ട്. പ്രായോഗികത പരിശോധനയുടെ ഭാഗമായി ഗണിതലാബുകൾ സജ്ജമാക്കിയ വിദ്യാലയങ്ങളിൽ ഒന്നാം ടേമിനേക്കാൾ മികച്ച പ്രകടനമാണ് രണ്ടാംടേമിൽ കുട്ടികൾ കാഴ്ചവെച്ചിട്ടുള്ളത്. ഉയർന്ന േഗ്രഡുകാരുടെ എണ്ണം കൂടുകയും േഗ്രഡ് താഴ്ന്നവരുടെ എണ്ണം കുറയുകയും ചെയ്തിട്ടുണ്ട്. ജനുവരി 13ന് ബി.ആർ.സികളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ക്ലാസ് ഗണിതലാബ് ഒരുക്കും. തുടർന്ന് മറ്റ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും. ക്ലാസ് ഗണിതലാബുകൾ സജ്ജമാക്കുന്നതിനായി ഒരു വിദ്യാലയത്തിന് 5000 രൂപ എസ്.എസ്.എ നൽകും. ക്ലാസ് ഗണിതലാബുകൾ ക്രമീകരിക്കുന്ന വിദ്യാലയങ്ങളിലെ ആദ്യ പ്രവർത്തനം എന്ന നിലയിൽ ഗണിതവിജയം പരിപാടി നടത്തും. എല്ലാ കുട്ടികളും ഗണിതത്തിൽ മുഴുവൻ ശേഷികളും നേടുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് ഗണിതലാബുകളും ഗണിതവിജയം പരിപാടിയും രൂപകൽപന ചെയ്തിട്ടുള്ളത്. ക്ലാസ് ഗണിതലാബിലേക്ക് പഠനസാമഗ്രികൾ തയാറാക്കുന്നതിനും പ്രയോഗരീതി വികസിപ്പിക്കുന്നതിനുമുള്ള ജില്ലതല ശിൽപശാല ബി.ആർ.സി കണ്ണൂർ നോർത്തിൽ നടന്നു. ജില്ലയിലെ വിവിധ ബി.ആർ.സികളിൽനിന്നായി 49 പ്രതിനിധികൾ പങ്കെടുത്തു. എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ, േപ്രാഗ്രാം ഓഫിസർ കെ.ആർ. അശോകൻ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന ശിൽപശാലക്ക് വി.പി. ശശിധരൻ, ജോളി ഫിലിപ്പ്, പ്രമോദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.