'ഉത്സവം' സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കണ്ണൂർ: സംസ്ഥാനത്തെ പരമ്പരാഗത നാടോടി അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'ഉത്സവം 2018' സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കണ്ണൂരിൽ നടക്കും. വൈകീട്ട് ആറിന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കേരള ഫോക്‌ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'നവധ്വനി' സ്‌പെഷൽ കോറിയോഗ്രഫി അരങ്ങേറും. കണ്ണൂരിൽ ടൗൺ സ്‌ക്വയറിലും പയ്യാമ്പലം ബീച്ചിലുമാണ് കലാപരിപാടികൾ അരങ്ങേറുക. ഏഴിന് ടൗൺ സ്‌ക്വയറിൽ വേലകളി, നാടൻ വാദ്യം, ബീച്ചിൽ ചവിട്ടുനാടകം, എട്ടിന് ടൗൺ സ്‌ക്വയറിൽ അയ്യപ്പൻ തീയാട്ട്, ബീച്ചിൽ കളമെഴുത്തും പാട്ടും, വട്ടപ്പാട്ട്, ഒപ്പന, ഒമ്പതിന് ടൗൺ സ്‌ക്വയറിൽ ഊരാളിക്കൂത്ത്, ചരടുപിന്നിക്കളി, ബീച്ചിൽ കൊറഗ നൃത്തം, മാർഗം കളി, നാടൻപാട്ട്, പത്തിന് ടൗൺ സ്‌ക്വയറിൽ അഷ്ടപദി ആട്ടം, നോക്കുപാവക്കളി, ബീച്ചിൽ അലാമിക്കളി, വിൽപാട്ട്, 11ന് ടൗൺ സ്‌ക്വയറിൽ പൂപ്പട തുള്ളൽ, പടയണി, ബീച്ചിൽ കാക്കാരിശ്ശി നാടകം, ചെറുനീലിയാട്ടം, 12ന് ടൗൺ സ്‌ക്വയറിൽ ചിമ്മാനക്കളി, കരകനൃത്തം, മയിലാട്ടം, ബീച്ചിൽ നാടൻ പാട്ട് എന്നിവയാണ് പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.