വിദേശിയുടെ വിവരങ്ങൾ നൽകിയില്ല; ലോഡ്ജ് മാനേജർ അറസ്​റ്റിൽ

കണ്ണൂർ: വിദേശ പൗരൻ താമസത്തിനെത്തിയ വിവരം െപാലീസിൽ അറിയിക്കാൻ വീഴ്ച വരുത്തിയ സംഭവത്തിൽ ലോഡ്ജ് മാനേജർ അറസ്റ്റിൽ. മുനീശ്വരൻ കോവിൽ റോഡിലെ സ്വീറ്റ് ഇൻറർനാഷനൽ ഹോട്ടൽ മാനേജർ കോഴിക്കോട് പയ്യോളി സ്വദേശി പി.വി. വിനോദിനെയാണ് (47) ടൗൺ െപാലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ബംഗ്ലാദേശ് പൗരൻ ലോഡ്ജിൽ താമസിക്കാനെത്തിയ വിവരം ജില്ല െപാലീസ് മേധാവിയുടെ ഓഫിസിൽ രേഖാമൂലം അറിയിച്ചില്ലെന്ന കുറ്റത്തിനാണ് നടപടി. വിദേശികളെ താമസിപ്പിക്കുേമ്പാൾ ഇവരുടെ പൂർണവിവരങ്ങളടങ്ങിയ സി. ഫോം പൂരിപ്പിച്ച് ജില്ല െപാലീസ് മേധാവി, ജില്ല കലക്ടർ, കേന്ദ്ര ടൂറിസം വിഭാഗം എന്നിവർക്ക് നൽകണമെന്നാണ് ചട്ടം. ഇത്തരത്തിൽ വിദേശികളായ സഞ്ചാരികളെ താമസിപ്പിക്കുന്നതിന് മുൻകൂർ അനുമതി ഉള്ളവർക്ക് മാത്രമേ സാധിക്കൂ. ഇതിനായി പ്രത്യേക വെബ്സൈറ്റുമുണ്ട്. ഇതിൽ വിവരങ്ങൾ നൽകിയതിനുശേഷം മാത്രമേ വിദേശികളെ താമസിപ്പിക്കാനാവൂ. ഇവയൊന്നും പാലിക്കാതെയാണ് ബംഗ്ലാദേശ് പൗരനെ താമസിപ്പിച്ചതെന്ന് കണ്ടെത്തിയതായി െപാലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.