സെൻട്രൽ മാർക്കറ്റ് മത്സ്യക്കച്ചവടക്കാർക്ക് തുറന്നുനൽകണം -സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ കണ്ണൂർ: സെൻട്രൽ മാർക്കറ്റ് ഉടൻ മത്സ്യക്കച്ചവടക്കാർക്ക് തുറന്നുനൽകണമെന്ന് സ്വതന്ത്ര മത്സ്യവിൽപന തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു. ആറാട്ട് റോഡിലെ താൽക്കാലിക ഷെഡിൽ മത്സ്യവിൽപന നടത്തുന്നവർക്ക് ആശ്വാസമേകാനുള്ള തീരുമാനം കോർപറേഷൻ ഭരണാധികാരികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം. മത്സ്യമാർക്കറ്റിൽ ലേലമില്ലാതെ ന്യായമായ വാടക നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. എസ്.ടി.യു ദേശീയ പ്രസിഡൻറ് എം.എ. കരീം, ടി.കെ. ആസാദ്, ഫാറൂഖ് ഹാജി, പി. മുഹമ്മദ് കലീൽ, വി.പി. ഹാരിസ്, കെ. സമീർ, കെ.പി.പി. അഹമ്മദ് കുഞ്ഞി, എം. മുസ്തഫ, കെ.എൻ. സിദ്ദിഖ്, നാസർ ബി. ഹാഷിം, വി.വി. മഹമൂദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.