കലയും വിദ്യാഭ്യാസവും മനുഷ്യനെ സംസ്കാര സമ്പന്നനാക്കുന്നു ^മാമുക്കോയ

കലയും വിദ്യാഭ്യാസവും മനുഷ്യനെ സംസ്കാര സമ്പന്നനാക്കുന്നു -മാമുക്കോയ ഇരിക്കൂർ: കുട്ടികൾ ലോകത്തെ മനസ്സിലാക്കാൻ പറ്റിയ വിദ്യ നേടണമെന്നും കലയും വിദ്യാഭ്യാസവും മനുഷ്യനെ സംസ്കാര സമ്പന്നനാക്കുമെന്നും സിനിമ നടൻ മാമുക്കോയ പറഞ്ഞു. കൊളപ്പ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പി. മുഷ്താഖ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.സി. മുഹമ്മദ് ഷൈജൽ ആമുഖ പ്രഭാഷണം നടത്തി. നോവലിസ്റ്റ് ശിഹാബുദ്ദീൻ പൊയ്തുംകടവ് മുഖ്യ പ്രഭാഷണം നടത്തി. നൗഫൽ, റിട്ട. ലഫ്റ്റനൻറ് ജനറൽ വിനോദ് നായനാർ, അഡ്വ.കെ.എൽ. അബ്ദുസലാം, എൻ.എം. ബഷീർ, സി.എ. സിദ്ദീഖ് ഹാജി, മിസ്അബ് ഇരിക്കൂർ, കെ.പി. അസീസ്, കെ.പി. ഇബ്രാഹീം, കെ.പി. ഹാരിസ്, എം.പി. നസീർ, യു.കെ. മായൻ മാസ്റ്റർ, സി.കെ. മുനവ്വിർ, കെ.എ. സൈനുദ്ദീൻ, എം. സുകുമാരൻ മാസ്റ്റർ, കെ.പി. ജാബിർ, സി.ജസി, അബ്ദുൽ ജബ്ബാർ കൂരാരി എന്നിവർ സംസാരിച്ചു. എം.എ. റംഷിദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ലിയ ജമീല, എൻ.വി. മുഹമ്മദ് മുസ്ലിഹ് വഫി സമീർ, റിഷാന നൗഷാദ്, കെ.പി. മുഹമ്മദ് അഫ്രഹ്, പി.കെ. റിഫ മുസ്തഫ എന്നിവരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടന്നു. കെ. മുസ്തഫ സ്വാഗതവും സി.സി. ഫാത്തിമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.