എടക്കാട്: കഴിഞ്ഞദിവസം ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കെ.എം.സി.സി സ്ഥാപകനേതാവും പൊതുപ്രവർത്തകനുമായ ഹാഷിം എൻജിനീയർക്ക് ജന്മനാട് കണ്ണീരിൽ കുതിർന്ന വിടനൽകി. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് കരിപ്പൂരിൽ ലീഗ് നേതാക്കൾ മയ്യിത്ത് ഏറ്റുവാങ്ങി. ഹജ്ജ് ഹൗസിൽ മയ്യിത്ത് നമസ്കാരം നടന്നു. നമസ്കാരത്തിന് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. തുടർന്ന് കോഴിക്കോട്ടുനിന്ന് നടാലിലെ വീട്ടിൽ ഒരുമണിയോടെ എത്തിച്ചു. പൊതുദർശനത്തിനുശേഷം എടക്കാട് മണപ്പുറം ജുമാമസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിനും പൊതുദർശനത്തിനും ശേഷം ഖബറടക്കി. നൂറുകണക്കിനാളുകൾ മണപ്പുറം പള്ളിയിലെത്തിയിരുന്നു. മണപ്പുറം പള്ളിയിൽ അനുശോചനയോഗവും എടക്കാട് ബസാറിൽ സർവകക്ഷി അനുശോചന യോഗവും നടന്നു. അനുശോചനയോഗത്തിൽ വി.കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദുൽറഹ്മാൻ കല്ലായി, കെ.പി. മുഹമ്മദ്കുട്ടി, പി.വി. മുഹമ്മദ് അരീക്കോട്, വി.പി. വമ്പൻ, പി.വി. സൈനുദ്ദീൻ, കെ.എ. ലത്തീഫ്, ഹമീദ് മാസ്റ്റർ, കളത്തിൽ ബഷീർ എന്നിവർ സംസാരിച്ചു. മുസ്ലിംലീഗ് പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ, കെ.എം. ഷാജി എം.എൽ.എ, മമ്പറം ദിവാകരൻ, വി. പ്രഭാകരൻ മാസ്റ്റർ, പി. കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം ചേലേരി, എടക്കാട് പ്രേമരാജൻ, കെ.വി. ജയരാജൻ എന്നിവർ വീട്ടിലെത്തി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് എടക്കാട് ബസാറിൽ നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ പി. ഹമീദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. റയീസ് പാച്ചാക്കര, കെ.വി. ജയരാജൻ, പി.പി. മനോജ്, എം.കെ. അബൂബക്കർ, സി.കെ. റഷീദ്, പി.വി. അബൂബക്കർ, പി. അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.