നിയമസഭ വജ്രജൂബിലി ജില്ലതല ആഘോഷസമാപനം ഇന്ന്

കാസർകോട്: നിയമസഭ വജ്രജൂബിലി ജില്ലതല ആഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 10.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 'അധികാര വികേന്ദ്രീകരണത്തി​െൻറ കേരളപാഠങ്ങൾ' സെമിനാര്‍ നടക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. വിഷയാവതരണം മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി നടത്തും. ഉച്ച 1.30ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ലമ​െൻററി പഠന പരിശീലനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളജ്--സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന 'മാതൃക നിയമസഭ' റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സുഭാഷ് അറുകര അവതരിപ്പിക്കുന്ന പഴമയുടെ പാട്ടുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.