ജനമൈത്രി സഹൃദയക്കൂട്ടായ്​മ വാർഷികാഘോഷം

കാസർകോട്: ജില്ല പൊലീസി​െൻറ നിയന്ത്രണത്തിലുള്ള ജനമൈത്രി പദ്ധതിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ക്ലബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും കൂട്ടായ്മയായ സഹൃദയ വാർഷികാഘോഷത്തിന് തുടക്കമായി. ആഘോഷപരിപാടികളുടെ ഭാഗമായി ഫുട്ബാൾ ടൂർണമ​െൻറ്, വോളിബാൾ ടൂർണമ​െൻറ് എന്നിവ പാറക്കട്ട എ.ആർ ക്യാമ്പ് മൈതാനിയിൽ ആരംഭിച്ചു. ഫുട്‌ബാള്‍ മത്സരം മുന്‍ ഇന്ത്യന്‍ കളിക്കാരനും ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റനുമായിരുന്ന എം. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ല െപാലീസ് മേധാവി കെ.ജി. സൈമണ്‍ അധ്യക്ഷത വഹിച്ചു. വോളിബാൾ മത്സരത്തിൽ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ കളിക്കാരെ പരിചയപ്പെട്ടു. ക്രിക്കറ്റ്, കബഡി, ഷട്ടിൽ ബാഡ്മിൻറൺ, കമ്പവലി മത്സരങ്ങളും നടത്തും. 12ന് സമാപിക്കും. പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ലബ് അംഗങ്ങളെ പെങ്കടുപ്പിച്ച് നടത്തുന്ന കലാമത്സരങ്ങളിലെ വിജയികൾക്കായി 13, 14 തീയതികളിൽ എ.ആർ ക്യാമ്പ് അങ്കണത്തിൽ കലോത്സവം നടത്തും. ലളിതഗാനം (കന്നട, മലയാളം), സിനിമാഗാനം, കഥരചന, കവിതരചന, ചിത്ര രചന, ക്വിസ്, തെരുവുനാടകം എന്നീ ഇനങ്ങളിൽ മത്സരം ഉണ്ടാവും. കാസർകോട് നഗരത്തിൽ മതേതര ഘോഷയാത്രയും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.