പരിയാരത്ത് മെഗാ ആയുർവേദ എക്സ്പോ 13 മുതൽ

പരിയാരം: കണ്ണൂർ ഗവ. ആയുർവേദ കോളജ് രജതജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീളുന്ന ചരിത്ര, വിദ്യാഭ്യാസ, വൈദ്യശാസ്ത്ര പ്രദർശനം 13ന് തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രദർശനം 14ന് രാവിലെ 10ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി. കരുണാകരൻ എം.പി, ടി.വി. രാജേഷ് എം.എൽ.എ എന്നിവർ പങ്കെടുക്കും. ആയുർവേദത്തി​െൻറ സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എക്സ്പോയിൽ ആയുർവേദ സ്റ്റാളുകൾക്കു പുറേമ സർക്കാർ, ഭക്ഷണ, വാണിജ്യ സ്റ്റാളുകളും ഉണ്ടാകും. പരിയാരം മെഡിക്കൽ കോളജ്, ഡൻറൽ കോളജ്, സയൻസ് പാർക്ക്, ഫയർ ആൻഡ് സേഫ്റ്റി വിഭാഗം, ആർക്കിയോളജി, കൃഷിവിജ്ഞാന കേന്ദ്രം, ഫോക്ലോർ അക്കാദമി, സിദ്ധേശ്വര ഫാർമസി, ഔഷധി, കേരള പൊലീസ്, ശുചിത്വമിഷൻ, ഹരിതകേരളം, കോട്ടക്കൽ ആര്യവൈദ്യശാല, പറശ്ശിനിക്കടവ് ആയുർവേദ കോളജ്, കണ്ണൂർ സെൻട്രൽ ജയിൽ തുടങ്ങിയ സ്ഥാപനങ്ങൾ മേളയിലെത്തും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രവേശനം നൽകുന്ന മേള 19ന് സമാപിക്കും. എല്ലാ ദിവസങ്ങളിലും വിവിധ കലാപരിപാടികളും ഉണ്ടാവും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സി. ശോഭന, സൂപ്രണ്ട് ഡോ. ശ്രീജ സുകേശൻ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. മുരളി, ഡോ. പ്രദീപ്, മുഹമ്മദ് അലീഫ്, സൗമിനി, മനു മുരളി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.