ചെറുപുഴ: മെക്കാഡം ടാറിങ് പൂര്‍ത്തിയാകാനിരിക്കെ ചെറുപുഴ-പെരിങ്ങോം റോഡില്‍ കുണ്ടംതടം ഭാഗത്ത് മരങ്ങള്‍ മുറിച്ചു നീക്കാന്‍ അനുവദിക്കാതെ വനംവകുപ്പിെൻറ ഇടപെടൽ. റോഡിെൻറ മെക്കാഡം ടാറിങ്ങിനൊപ്പം ഓവുചാല്‍ നിർമിക്കുന്നിടത്തെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുവദിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. റോഡിനോട് ചേര്‍ന്നുള്ള പാലമരം മുറിച്ചു നീക്കാന്‍ കഴിയാത്തതിനാല്‍ മരത്തിെൻറ ചുവടോട് ചേര്‍ന്ന് വളവോട് കൂടിയാണ് ഓവുചാല്‍ നിർമിക്കുന്നത്. മരം നിലനില്‍ക്കുന്നതാകട്ടെ അപകടകരമായ രീതിയിലാണ്. മരത്തിെൻറ കൊമ്പുകള്‍ ഏതുനിമിഷവും വാഹനങ്ങള്‍ക്ക് മുകളിലേക്ക് പൊട്ടിവീഴാവുന്നവിധം അപകടഭീഷണിയുയര്‍ത്തുന്നുണ്ട്. മരം മുറിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും സംരക്ഷിതമരമെന്ന പരിഗണനയോടെ മരത്തിന് പെയിൻറടിച്ച് സൂചകം ഇടുകയാണ് വനംവകുപ്പ് ചെയ്തത്. ഇതേപോലെ റോഡിനോട് ചേര്‍ന്ന് കുണ്ടംതടത്തിനും ചെറുപുഴ ടൗണിനും ഇടയില്‍ നിരവധി മരങ്ങള്‍ മുറിച്ചുനീക്കാനുണ്ട്. എന്നാൽ, ഇവയെല്ലാം വനംവകുപ്പിെൻറ സംരക്ഷണത്തിലായതിനാല്‍ റോഡിന് വീതികൂട്ടാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന നിലപാടിലാണ് കരാറുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.