കല്യാശ്ശേരി: ഇരിണാവ് ഡാം പാലത്തിന് 16.45 കോടി രൂപയുടെ ഭരണാനുമതി. പുതിയപാലത്തിെൻറ തറക്കല്ലിടൽ ഇൗമാസം ഒമ്പതി-ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. 1959ൽ അന്ന് മന്ത്രിയായിരുന്ന വി.ആർ. കൃഷ്ണയ്യരാണ് ഇരിണാവ് ഡാം പാലത്തിന് തറക്കല്ലിട്ടത്. 1964-ൽ അന്നത്തെ ജലസേചനമന്ത്രി ഇ.പി. പൗലോസ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ പ്രദേശത്തെ ജല-കൃഷി സമൃദ്ധിക്ക് ഏെറ സഹായകരമായിരുന്നു ഡാം പാലം. ജലസേചനവകുപ്പിെൻറ ഓഫിസും അനുബന്ധസൗകര്യങ്ങളും ഫലപ്രദമായി പ്രവർത്തിച്ചെങ്കിലും 1980 കാലത്തോടെ സർക്കാർസംവിധാനങ്ങൾ ഡാമിനെ കൈയൊഴിഞ്ഞു. പിന്നീട് പതിറ്റാണ്ടുകളായി ജീർണിച്ചുകിടക്കുന്ന പാലം നിലംപൊത്താറായ അവസ്ഥയിലായിരുന്നു. പുതിയപാലത്തിന് 22.32 മീ. നീളവും 11 മീ. വീതിയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഏഴു തൂണുകളിലായി ആറു സ്പാനുകളുണ്ടാവും. ഇരുഭാഗത്തും 200 മീ. അപ്രോച്ച് റോഡും നിർമിക്കും. ഇതിനാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയായി. തറക്കല്ലിടൽ പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. ചെയർമാനായി ടി.വി. രാജേഷ് എം.എൽ.എയെയും കൺവീനറായി അസി. എൻജിനീയർ എം. രാഗെയയും െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.