ഇതരസംസ്ഥന തൊഴിലാളിയുടെ മരണത്തിൽ ദുരൂഹതയെന്ന്​ നാട്ടുകാർ

ഇരിക്കൂർ: ബ്ലാത്തൂർ ടൗണിനടുത്ത വാടകവീട്ടിൽ ചെങ്കൽപണ തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും സഹപ്രവർത്തകരും. അസം മോദിബറ സ്വദേശിയായ സഹദേവ് റായി കഴുത്തിന് മുറിവേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത് ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊലപാതകമാണെന്നായിരുന്നു ആദ്യ നിഗമനം. ചൊവ്വാഴ്ച രാവിലെ വിരളടയാള വിദഗ്ധരും ഡോഗ്സ്ക്വാഡുമെത്തി രണ്ടര മണിക്കൂറിലധികം പരിശോധന നടത്തിയിരുന്നു. പൊലീസ് നായ് മണം പിടിച്ചശേഷം ബ്ലാത്തൂർ ടൗൺ, എൽ.പി സ്കൂൾ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ച് കക്കട്ടുംപാറയിലെ ഗവ. മൃഗാശുപത്രി വരെ ഒാടുകയുംചെയ്തു. കൂടാതെ കഴുത്തറുക്കാനുപയോഗിച്ചതെന്ന് കരുതുന്ന കത്തി മുറിയിൽനിന്ന് പൊലീസിനു ലഭിച്ചു. എന്നാൽ, േബ്ലഡ് കൊണ്ട് സ്വയം കഴുത്തുമുറിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പ്രാഥമികമായി ഇത്രയും വിവരങ്ങൾ ലഭിച്ചിട്ടും സംഭവം ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രദേശവാസികളിലും ഇതരസംസ്ഥാന തൊഴിലാളികളിലും സംശയമുയർത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ സ്വയം മരിക്കേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ലെന്ന് കൂടെ താമസിച്ചിരുന്ന സഹദേവി​െൻറ സഹോദരനും മരുമകനും പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ സഹായിക്കാനോ അന്വേഷണം ഊർജിതമാക്കാൻ ഇടപെടാനോ ആരുമില്ലാത്തതാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളും മനുഷ്യരാണെന്നും അവർക്കും നീതി ലഭിക്കണമെന്നും ജനം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. 2016ൽ ഇരിക്കൂർ സിദ്ദീഖ് നഗറിൽ കുഞ്ഞാമിന എന്ന 65കാരി കൊലചെയ്യപ്പെട്ട കേസിലും തുെമ്പാന്നുമുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.