കടന്നപ്പള്ളി മുച്ചിലോട്ട്​ ഭഗവതിയുടെ തിരുമുടിയുയർന്നു

പയ്യന്നൂർ: കാത്തിരുന്ന ആയിരങ്ങൾക്ക് ദർശനപുണ്യമായി കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. ഉച്ച മൂന്നുമണിയോടെ അനുഷ്ഠാന പെരുമയിൽ കൈലാസക്കല്ലിൽ വർണമനോഹരമായ തിരുമുടി ഉയർന്നപ്പോൾ ഭക്തർ അരിയെറിഞ്ഞ് അമ്മയെ വരവേറ്റു. തുടർന്ന് തകിലി​െൻറയും കുഴലി​െൻറയും അലൗകിക താളത്തിൽ പൊയ്ക്കണ്ണണിഞ്ഞ് കൈയിലെ വെള്ളോട്ടു പന്തം ചലിപ്പിച്ച് ശ്രീകോവിലിന് മൂന്നുപ്രാവശ്യം വലംവെച്ചു. തിരുമുടി ഉയരുമ്പോൾ ഭഗവതിയുടെ പുരാവൃത്തത്തിലെ ആത്മാഹുതിയെ അനുസ്മരിച്ച് കോമരവും വാല്യക്കാരും മേലേരി കൈയേറ്റു. ക്ഷേത്രം വലംവെച്ച് മണിക്കിണറിൽ നോക്കിയശേഷം പൂവിട്ട് തിരുവായുധം ഏറ്റുവാങ്ങി. തുടർന്ന് കാത്തുനിന്ന ഭക്തന്മാരെ മഞ്ഞക്കുറി നൽകി അനുഗ്രഹിച്ചു. രാത്രി 11 മണിയോടെ വെറ്റിലാചാരത്തോടെയാണ് തിരുമുടി അഴിച്ചത്. രാമകൃഷ്ണൻ പെരുവണ്ണാനാണ് കോലധാരി. ആദ്യമായാണ് ഇദ്ദേഹം മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയുന്നത്. ഭൂരിഭാഗം മുച്ചിലോടുകളിലും പെരുങ്കളിയാട്ടമാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.