കണ്ണൂർ: എ.എൻ. ഷംസീർ എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽനിന്ന് ആറുലക്ഷം രൂപ തലശ്ശേരി നഗരസഭയിലെ നിട്ടൂർ ചിറമ്മൽ റോഡ് ടാറിങ് നടത്തുന്നതിന് വിനിയോഗിക്കാൻ ജില്ല കലക്ടർ ഭരണാനുമതി നൽകി. അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ പ്രത്യേക വികസന നിധിയിൽനിന്ന് 1,80,000 രൂപ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ മുച്ചിലോട്ട്കാവ് കുമ്മേത്ത് അംഗൻവാടി സ്റ്റെപ് റോഡ് മുതൽ നാലാം വാർഡിലെ 142ാം നമ്പർ വീടുവരെ സംരക്ഷണഭിത്തി നിർമിക്കുന്നതിന് വിനിയോഗിക്കാനും ഭരണാനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.