മാക്കൂട്ടത്തും ഇരിട്ടിയിലും വാഹനാപകടം; 17 പേർക്ക് പരിക്ക്​

ke kc ഇരിട്ടി: ഇരിട്ടിക്കടുത്ത് മുക്കട്ടിയിലും മാക്കൂട്ടത്തുമായി രണ്ടു വാഹനാപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. മൈസൂരുവിലെ തുംകുരുവിൽനിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മാക്കൂട്ടം-കുട്ട പാലം വളവിൽ മറിഞ്ഞതിനെ തുടർന്ന് 15 പേർക്ക് പരിക്കുപറ്റി. സാരമായി പരിക്കേറ്റ തുംകുരു സ്വദേശികളായ ദേവരാജ് (32), വേദമൂർത്തി (23), മഞ്ചുനാഥ് (30), മാതി (24), വൈരേഷ് (35), നാഗരാജ് (30), കാന്തരാജ് (26) എന്നിവരെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച 2.30 ഓടെയായിരുന്നു അപകടം. പരിക്ക് പറ്റിയവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. കണ്ണൂരിൽനിന്ന് പത്രക്കെട്ടുകളുമായി ഉളിക്കല്ലിലേക്കു പോകുകയായിരുന്ന ഓട്ടോയും ഒമ്നിവാനും തന്തോടിനടുത്ത് മുക്കട്ടിയിൽ വെച്ച് കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഓേട്ടാ ൈഡ്രവർ കണ്ണൂർ പുതിയതെരു സ്വദേശി ഷാജഹാൻ (34), ഒമ്നിവാൻ ൈഡ്രവർ കീഴ്പള്ളി സ്വദേശി സുഗുണൻ (34) എന്നിവരെ ഇരിട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചയായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.