മുഴപ്പിലങ്ങാട് ലോറി കത്തിയ സംഭവം: ഡ്രൈവറും ലോറി ഉടമയും പൊലീസ് സ്​റ്റേഷനിൽ ഹാജരായി

മുഴപ്പിലങ്ങാട്: കഴിഞ്ഞദിവസം മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം അഗ് നിക്കിരയായ ലോറിയുടെ ഡ്രൈവറും ലോറി ഉടമയും എടക്കാട് െപാലീസിൽ ഹാജരായി. മഹാരാഷ്ട്ര സ്വദേശികളായ ലോറി ഡ്രൈവർ ജോതിറാം, ലോറി ഉടമ വിൻസൻറ് എന്നിവരാണ് ഹാജരായത്. ചൊവ്വാഴ്ച വൈകീട്ട് ആറിനായിരുന്നു ടോൾ ബൂത്തിനടുത്ത് പെയിൻറ് ലോറി കത്തിയമർന്നത്. അഹ്മദാബാദിൽനിന്ന് എസ്ഡി കമ്പനിയുടെ പെയിൻറ് ഉൽപന്നവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.