കാടാച്ചിറ: കടമ്പൂർ ഗ്രാമപഞ്ചായത്ത് കോട്ടൂർ കരിപ്പാച്ചാൽ കുന്നിൻമുകളിൽ പ്രദേശവാസികളുടെ എതിർപ്പിനെ അവഗണിച്ച് വാതകശ്മശാനത്തിെൻറയും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിെൻറയും നിർമാണവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ നാട്ടുകാർ പഞ്ചായത്ത് ഓഫിസ് മാർച്ച് അടക്കമുള്ള സമരപരിപാടിക്ക് ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുന്ന ജനകീയ പ്രതിഷേധക്കൂട്ടായ്മയുടെ നേതൃത്വത്തിൽ 10ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും. പ്ലാസ്റ്റിക് സംസ്കരണകേന്ദ്രം സ്ഥാപിക്കുന്നതും ഇതിനായി പ്ലാസ്റ്റിക് മാലിന്യം കുന്നിൻമുകളിൽ ശേഖരിക്കുന്നതും മണ്ണും ജലവും വായുവും മലിനമാക്കുമെന്നാണ് നാട്ടുകാരുടെ വാദം. രണ്ടരവർഷത്തോളമായി പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കരിപ്പാച്ചാലിലെ കുന്നിൻമുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ല കലക്ടർക്ക് നിവേദനം നൽകാനും പ്രദേശവാസികൾ തീരുമാനിച്ചിട്ടുണ്ട്. വാതകശ്മശാനവും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രവും നിർമിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രദേശവാസികളുടെ ഒപ്പ് ശേഖരിച്ച് തയാറാക്കിയ ഭീമഹരജിയും ജില്ല കലക്ടർക്ക് സമർപ്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.