അംഗൻവാടി വർക്കർമാർക്കും ഹെൽപർമാർക്കും പരിശീലനം

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർക്കും ഹെൽപർമാർക്കും വേണ്ടിയുള്ള നൂതനപരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കുട്ടികളിലെ സർഗശേഷി വളർത്താനും ബുദ്ധിവികാസത്തിനും ആവശ്യമായതരത്തിലുള്ള പരിശീലനമാണ് നൽകിയത്. വിവിധതരം ഉപകരണങ്ങൾ ഉപയോഗിച്ചും കളികളിലൂടെയുമായിരുന്നു പരിശീലനം. ഡൽഹി ആസ്ഥാനമായുള്ള ജോഡോ ഗ്യാൻ എന്ന ഏജൻസിയാണ് പരിശീലനം നൽകുന്നത്. എം. ഷാജി ക്ലാസ് നയിച്ചു. തളിപ്പറമ്പ് നിയോജകമണ്ഡലം പരിധിയിലെ വർക്കർമാരും ഹെൽപർമാരുമായ 125 പേരാണ് ട്രെയിനിങ്ങിൽ പങ്കെടുത്തത്. െജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസർ പി.എ. ബിന്ദു, സി. ജീജ, സി. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.