തിരൂർ-- ഇരിക്കൂർ- - മട്ടന്നൂർ റോഡ് നവീകരണം ഇഴയുന്നു ഇരിക്കൂർ: മൂന്നുമാസം മുമ്പ് തുടങ്ങിയ തിരൂർ- - ഇരിക്കൂർ -- മട്ടന്നൂർ റോഡിെൻറ വീതികൂട്ടി മെക്കാഡം ടാറിങ്ചെയ്യുന്ന പ്രവൃത്തി പാതിവഴിയിൽ നിലച്ചു. നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിലേക്ക് മലയോരമേഖലയിൽനിന്ന് എളുപ്പത്തിൽ മട്ടന്നൂരിലെത്തുന്ന റോഡിെൻറ പ്രവൃത്തിക്ക് 21 കോടി രൂപ കേന്ദ്ര റോഡ് വികസന പദ്ധതിയിൽനിന്ന് അനുവദിച്ചിരുന്നു. റോഡിെൻറ വീതി പത്ത് മീറ്ററിൽ നിശ്ചയിക്കുകയും അഞ്ചരമീറ്റർ മെക്കാഡം ടാറിങ് നടത്തുന്നതിനും ഓവുചാലുകളും നിർമിക്കാൻ എസ്റ്റിമേറ്റിൽ പദ്ധതിയുണ്ട്. കൂടാതെ എട്ട് കലുങ്കുകളും നിർമിക്കേണ്ടതുണ്ട്. ഈ റോഡിൽ പതിനഞ്ചോളം കലുങ്കുകൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രവൃത്തി തുടങ്ങി മുടങ്ങാതെ 18 മാസംകൊണ്ട് പണി പൂർത്തിയാക്കുമെന്ന് കരാറുകാർ ഉദ്ഘാടന ചടങ്ങിൽ ഉറപ്പുനൽകിയെങ്കിലും മൂന്നാഴ്ചയിലധികമായി പൂർണമായും നിലച്ചിരിക്കുകയാണ്. പാതയിലെ കലുങ്കുകളുടെ പാതി പ്രവൃത്തി നടത്തി നിർത്തിവെച്ചിരിക്കുകയാണ്. റോഡിെൻറ സർവേയും അളക്കലും പൂർത്തിയായി. റോഡിനായി പലരും സ്വന്തം സ്ഥലം വിട്ടുനൽകുകയും ചെയ്തു. പാതക്ക് വീതികൂട്ടേണ്ട സ്ഥലങ്ങളിൽ െജ.സി.ബി ഉപയോഗിക്കുകയും ചെയ്തതോടെ ഈ മേഖലകളിൽ പൊടിശല്യം വർധിച്ചിരിക്കുകയാണ്. നാട്ടുകാർ നിരവധിതവണ പ്രക്ഷോഭങ്ങൾ നടത്തിയശേഷമാണ് ഈ റോഡിെൻറ പണി തുടങ്ങിയത്. പണി പുനരാരംഭിക്കാൻ വികസന സമിതിയുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.