കളിയാട്ട ഉത്സവം

ഇരിക്കൂർ: ബ്ലാത്തൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന് തുടക്കമായി. രാവിലെ ആറിന് നാമജപത്തോടെയാണ് തുടക്കംകുറിച്ചത്. തുടർന്ന് ആധ്യാത്മിക പ്രഭാഷണം നടന്നു. വൈകീട്ട് അഞ്ചിന് ഊരാളന്മാരുടെ വിഷ്ണുക്ഷേത്ര ദർശനം നടന്നു. ആറിന് തിരുവത്താഴത്തിന് അരിയാളവും ഏഴിന് കളിയാട്ടാരംഭവും നടന്നു. തുടർന്ന് സാംസ്കാരിക സമ്മേളനം ഡിവൈ.എസ്.പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടിന് നാരായണീയ പാരായണം നടക്കും. 10ന് ആധ്യാത്മിക പ്രഭാഷണം, വൈകീട്ട് മൂന്നിന് അക്ഷരശ്ലോക സദസ്സ് എന്നിവ നടക്കും. രാത്രി ഏഴിന് ഊർപ്പഴശ്ശി വെള്ളാട്ടവും ഒമ്പതിന് കാലിയാർകണ്ടി മടപ്പുരയിൽനിന്ന് തിരുമുൽക്കാഴ്ചയും എഴുന്നള്ളത്തും ആരംഭിക്കും. കരിമരുന്നുപ്രയോഗം നടത്തും. ശനിയാഴ്ച പുലർച്ച നാലിന് ഊർപ്പഴശ്ശിയും വേട്ടക്കൊരുമകനും തെയ്യങ്ങൾ കെട്ടിയാട്ടം. അഞ്ചിന് തുലാഭാരം തൂക്കൽ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.