പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് ഒാഫിസിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിെൻറ പ്രഖ്യാപനവും സോളാർ വൈദ്യുതി പ്ലാൻറിെൻറ ഉദ്ഘാടനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് പാപ്പിനിശ്ശേരിയെന്ന് അദ്ദേഹം പറഞ്ഞു. സോളാർ സംവിധാനം നടപ്പാകുന്നത് നാടിനുകൂടി ഗുണകരമാണ്. ഷേവ് ചെയ്യുന്നതിനുവരെ വൈദ്യുതി ആവശ്യമായിവരുന്ന നാട്ടിൽ ഉൽപാദനം പരിമിതമാണെന്നും മന്ത്രി പറഞ്ഞു. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് മന്ത്രി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണന് കൈമാറി. സ്റ്റാൻഡിങ് കമ്പനി ചെയർമാൻ ടി. വേണുഗോപാലൻ, പി.വി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ മഹേഷ്, കെ.പി. ലീല, പഞ്ചായത്ത് മെംബർമാരായ കോട്ടൂർ ഉത്തമൻ, കെ. പ്രമീള, സി. രാജൻ, സി. ഷാഫി, നേതാക്കളായ പി. ചന്ദ്രൻ (കോൺഗ്രസ്), പ്രതീപ്കുമാർ (സി.പി.എം), ഒ.കെ. മൊയ്തീൻ (ലീഗ്) എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് സി. റീന സ്വാഗതവും കെ. വിനോദ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.