കാസർകോട്: സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായി അനുബന്ധപരിപാടികൾ ജനുവരി ഒമ്പതുവരെ തുടരും. നാലിന് കാസർകോട് സർവിസ് സഹകരണ ബാങ്ക് ഹാളിൽ പുസ്തകോത്സവം ആരംഭിക്കും. അഞ്ചിന് രാവിലെ 9.30ന് ഉൽപന്ന ശേഖരണജാഥ മാവിനക്കട്ടയിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ചെർക്കളയിൽനിന്ന് കാസർകോട് നഗരത്തിലേക്ക് ബൈക്ക് റാലി നടക്കും. ആറിന് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് രാവിലെ 10ന് ചൗക്കി, 11ന് ഉളിയത്തടുക്ക, 12ന് നെല്ലിക്കട്ട, രണ്ടിന് ചെർക്കള, മൂന്നിന് നായന്മാർമൂല, വൈകീട്ട് നാലിന് ബിസി റോഡ്, 4.30ന് പഴയ ബസ്സ്റ്റാൻഡ്, അഞ്ചിന് പുതിയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടക്കും. ആറിന് പകൽ മൂന്നിന് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് തെരുവോര ചിത്രരചന. അന്നേദിവസം വൈകീട്ട് നാലിന് വിദ്യാനഗറിൽനിന്ന് കാസർകോടേക്ക് കൂട്ടയോട്ടം. ഏഴിന് വൈകീട്ട് അഞ്ചിന് ഇന്ദിരനഗറിൽനിന്ന് ചെർക്കളയിലേക്ക് വിളംബരജാഥ നടക്കും. 8, 9 തീയതി വൈകീട്ട് പുലിക്കുന്ന് സന്ധ്യാരാഗം ഓപൺ ഓഡിറ്റോറിയത്തിൽ സാംസ്കാരികസന്ധ്യ. എട്ടിന് വൈകീട്ട് നാലിന് പ്രഭാഷണം നടത്തും. ആറിന് നാടകം 'അഭയം'. ഏഴിന് നാടൻപാട്ട്. ഒമ്പതിന് വൈകീട്ട് നാലിന് പ്രഭാഷണം. ആറിന് നൃത്തവും സംഗീതശിൽപവും. ഏഴിന് ഇശൽനിശ. 10ന് പൊതുസമ്മേളന നഗറിൽ രാത്രി എട്ടിന് നാടൻപാട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.