കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സി.പി.എം ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെറുവാഞ്ചേരി മേഖലയിൽ സി.പി.എം ശക്തിപ്രാപിക്കുന്നതിൽ വിറളിപൂണ്ട ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണം നടത്തുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്ജയൻ, വി. രാജൻ, എം.സി. രാഘവൻ, കെ.ടി. ഭാസ്കരൻ, കുറ്റിച്ചി പ്രേമൻ, സുഭാഷ് പണിക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.