നാട്ടുകാരും പൊലീസും തുണയായി; സന്തോഷിന്​ ഇനി പുതുജീവൻ

ചെറുപുഴ: പുഴുവരിച്ച കാലുമായി വേദന സഹിച്ച് ജോലി ചെയ്യാനാവാതെ ദുരിതത്തിലായ യുവാവിന് നാട്ടുകാരും ജനമൈത്രി പൊലീസും രക്ഷകരായി. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ സ്വദേശി ഇടക്കുളത്തില്‍ സന്തോഷ് (38) ആണ് നാട്ടുകാരുടെയും പൊലീസി​െൻറയും സഹായത്താല്‍ ചികിത്സ തേടിയശേഷം അഗതി മന്ദിരത്തില്‍ അഭയം കണ്ടെത്തിയത്. ചെറുപ്പം മുതല്‍ ഇയാള്‍ പുളിങ്ങോം സ്വദേശിയായ തോട്ടം ഉടമയുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ ഒറ്റപ്പെട്ട സന്തോഷ്, തോട്ടത്തിലെ ജോലി ഉപേക്ഷിച്ച് പലയിടങ്ങളിലായി ജോലി ചെയ്തുവരുകയായിരുന്നു. ഇതിനിടയിൽ കാല്‍പാദത്തില്‍ ആഴത്തില്‍ മുറിവേറ്റു. മുറിവിന് ചികിത്സിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന സന്തോഷിന് ജോലിയെടുക്കാന്‍ പറ്റാതായപ്പോൾ തീർത്തും പട്ടിണിയിലായി. ഇയാളുടെ ദയനീയാവസ്ഥ കണ്ട് പുളിങ്ങോത്തെ സ്വകാര്യ മില്ലുടമയാണ് ആഹാരത്തിന് പണം നല്‍കിയിരുന്നത്. കഴിഞ്ഞദിവസം യുവാവി​െൻറ കാലിലെ മുറിവില്‍ പുഴുവരിക്കുന്നതുകണ്ട് മില്ലുടമയും സുഹൃത്തുക്കളും ചേര്‍ന്നു ചെറുപുഴയിലെ സ്വകാര്യ ആശുപത്രിലെത്തിക്കുകയും വിവരം ജനമൈത്രി പൊലീസില്‍ അറിയിക്കുകയും ചെയ്തു. ചികിത്സ നല്‍കിയ ശേഷം പൊലീസും നാട്ടുകാരും ചേര്‍ന്ന് ചട്ടിവയലിലെ സ്‌നേഹഭവ​െൻറ സംരക്ഷണത്തിലേല്‍പിക്കുകയായിരുന്നു. ചെറുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രകാശന്‍, സുഭാഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സന്തോഷിനെ അഗതി മന്ദിരത്തിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.