ഇരിട്ടി: പാലം പൈലിങ് പ്രവൃത്തിക്കായി ഇരിട്ടി പുഴയിൽ മണ്ണിട്ട് ഉയർത്താൻ തുടങ്ങി. പഴശ്ശി കനാലിെൻറ ഷട്ടർ അടച്ചതോടെ ജലവിതാനം ഉയരുകയും മണ്ണ് മൂടപ്പെടുകയും ചെയ്തു. ഇതേത്തുടർന്നാണ് കൂടുതൽ മണ്ണിട്ടുയർത്തി പൈലിങ് പ്രവൃത്തി നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്. മാസങ്ങൾ മുമ്പുണ്ടായ മഴയിൽ പുഴയിൽ നിർമിച്ച പില്ലർ ഒലിച്ചുപോയിരുന്നു. ഇതേത്തുടർന്ന് ഉന്നതതല സംഘം പരിശോധന നടത്തി പൈലിങ് നിലവിലെ നാലിൽ നിന്ന് ആറാക്കാൻ തീരുമാനിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രവൃത്തി ദ്രുതഗതിയിൽ നടത്താനുള്ള ശ്രമങ്ങൾക്കിടെയാണ് പഴശ്ശി ഷട്ടർ അടച്ചത്. പാലം പ്രവൃത്തിക്കുവേണ്ടി പുഴയുടെ ഷട്ടർ തുറന്നുവിട്ടാൽ ജില്ലയിൽ വൻ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്ന പരാതിയെ തുടർന്നാണ് ഷട്ടർ അടച്ചത്. പുഴയിൽ ജലവിതാനം ഉയർന്നതോടെ പാലത്തിെൻറ പൈലിങ് തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് മണ്ണിട്ട് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.