എടക്കാട്: പ്രവാസി പൊതുപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ നാണാറത്ത് പാലത്തിന് സമീപം ചിറയിൽ ഹാഷിമിെൻറ വേർപാടിലൂടെ നഷ്ടമായത് സാമൂഹിക, സാംസ്കാരികരംഗത്തെ നിറസാന്നിധ്യം. 40 വർഷത്തിലധികമായി പ്രവാസജീവിതം നയിക്കുന്ന ഹാഷിം എൻജിനീയർ കൂടിയായിരുന്നു. നാട്ടിലെന്നപോലെ ഗൾഫിലും സേവനരംഗത്ത് കർമനിരതനാണ് ഇദ്ദേഹം. എം.എസ്.എഫിൽ കൂടിയാണ് ഇദ്ദേഹം പൊതുപ്രവർത്തനരംഗത്തെത്തിയത്. സൗദിയിൽ കെ.എം.സി.സി സ്ഥാപിച്ചെടുക്കുന്നതിന് പ്രയത്നിക്കുകയും 25 വർഷത്തോളം അതിെൻറ അധ്യക്ഷനാവുകയും ചെയ്തു. ട്രഷററായി തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്. തലശ്ശേരി സി.എച്ച് സെൻറർ സൗദി നാഷനൽ കമ്മിറ്റി ചീഫ് പേട്രണുമാണ്. എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി, എടക്കാട് മുനീറുൽ ഇസ്ലാം മദ്റസ കമ്മിറ്റി തുടങ്ങിയവയുടെ പ്രവാസി പ്രതിനിധിയാണ്. നാട്ടിലെ വിവിധ സേവന സംരംഭങ്ങളുടെ ചാലകശക്തിയായിരുന്ന അദ്ദേഹത്തെ കെ.ഇ.യു.പി സ്കൂൾ പൂർവവിദ്യാർഥി അസോസിയേഷൻ കഴിഞ്ഞവർഷം ആദരിച്ചിരുന്നു. പരേതനോടുള്ള ആദരസൂചകമായി മുസ്ലിം ലീഗിെൻറ എല്ലാ ഘടകങ്ങളിലേയും പൊതുപരിപാടികൾ മൂന്നു ദിവസത്തേക്ക് മാറ്റിവെച്ചതായി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.