കീഴാറ്റൂർ സമരം: വയൽക്കിളികളിലെ 11 പേരെ സി.പി.എം പുറത്താക്കി

തളിപ്പറമ്പ്: ദേശീയപാത ബൈപാസ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത 11 പ്രവർത്തകരെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. ചുടല -കുറ്റിക്കോൽ ബൈപാസ് കീഴാറ്റൂർ വയലിലൂടെ പണിയാനുള്ള നീക്കത്തിനെതിരെ വയൽക്കിളികൾ എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ച് സമരം ചെയ്തവരാണ് പുറത്തായത്. സി.പി.എമ്മി​െൻറ ശക്തികേന്ദ്രമായ കീഴാറ്റൂരിൽ വയൽക്കിളികൾ സമരം നടത്തുന്ന ഭാഗത്ത് രണ്ടു ബ്രാഞ്ചാണ് പാർട്ടിക്കുള്ളത്. ഇതിൽ കീഴാറ്റൂർ സെൻട്രൽ ബ്രാഞ്ചിൽനിന്ന് ശശി, ബിജു, ബൈജു, പ്രിൻസ്, രാഹുൽ, രാമകൃഷ്ണൻ, ഗോവിന്ദൻ, ബാലൻ, രജിത്ത് എന്നിവെരയും വടക്ക് ബ്രാഞ്ചിൽനിന്ന് ബാലകൃഷ്ണൻ, ലല്ലു പ്രസാദ് എന്നിവെരയുമാണ് പുറത്താക്കിയത്. വയൽക്കിളികളുടെ പേരിൽ സമരം ആരംഭിച്ചതുമുതൽ പാർട്ടിയുടെ ഏരിയ കമ്മിറ്റിയും ജില്ല കമ്മിറ്റിയും പ്രവർത്തകരെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും സമരം തുടർന്ന വയൽക്കിളികളെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ചർച്ചക്ക് വിളിച്ച് സമവായമുണ്ടാകുന്നതുവരെ പുതിയ വിജ്ഞാപനം ഇറക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് 19 ദിവസം നീണ്ട നിരാഹാരസമരം അവസാനിച്ചത്. പിന്നീട് കലക്ടറും എം.എൽ.എയും ഉൾപ്പെടെ സ്ഥലത്തെത്തി, തോടിനെ മധ്യ ബിന്ദുവാക്കി ഇരുഭാഗത്തേക്കും വയലി​െൻറ ഒരു ഭാഗവുമുൾപ്പെടെ റോഡ് നിർമിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചപ്പോഴാണ് വയൽക്കിളികൾ രണ്ടാംഘട്ട സമരം ആരംഭിച്ചത്. ഇതി​െൻറഭാഗമായി കൂടുതൽ ജനങ്ങളെ ഉൾപ്പെടുത്തി സമരജ്വാല ഉൾപ്പെടെ നടത്തിയിരുന്നു. തുടർന്നാണ് പാർട്ടി വിശദീകരണം തേടിയത്. സെൻട്രൽ ബ്രാഞ്ചിൽനിന്നുള്ള ഒമ്പതുപേരിൽ ഗോവിന്ദനും വടക്ക് ബ്രാഞ്ചിലെ രണ്ടുപേരിൽ ബാലകൃഷ്ണനും മാത്രമാണ് വിശദീകരണം നൽകിയത്. എന്നാൽ, ഇവരുടെ മറുപടി നേതൃത്വത്തിന് തൃപ്തികരമാവാത്തതിനെ തുടർന്നാണ് നടപടിയെടുത്തത്. സെൻട്രൽ ബ്രാഞ്ചിലെ 15ൽ ഒമ്പതുപേരും വടക്ക് ബ്രാഞ്ചിൽ 11ൽ രണ്ടുപേരുമാണ് സമരത്തിനൊപ്പം നിന്നത്. സർക്കാറി​െൻറയും പാർട്ടിയുെടയും തീരുമാനങ്ങൾക്ക് വിരുദ്ധമായി ഹൈവേ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ മേൽഘടകത്തോട് ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്നും പുറത്താക്കൽനടപടി ജില്ല കമ്മിറ്റിയാണ് സ്വീകരിക്കേണ്ടതെന്നുമാണ് ഔദ്യോഗികഭാഷ്യം. നടപടിയിൽ സമരരംഗത്തുള്ള പാർട്ടി അനുഭാവികൾക്കും വിയോജിപ്പുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.