വയൽക്കിളികളുടെ ചിറകരിഞ്ഞ്​ സി.പി.എം കൂടുതൽ വിവാദത്തിലേക്ക്​

കണ്ണൂർ: ദേശീയപാതക്കായി വയൽ നികത്തുന്നതിനെതിരെ നടന്ന കീഴാറ്റൂർ സമരത്തിൽ പെങ്കടുത്ത 11 പ്രവർത്തകരെ പുറത്താക്കിയ സി.പി.എം നടപടിക്കെതിരെ പ്രവർത്തകർക്കിടയിൽ രോഷമുയർന്നു. ദേശീയപാത, ഗെയിൽ, പയ്യന്നൂർ ഡീസൽ നിലയം എന്നിവിടങ്ങളിലൊക്കെ ജനകീയവികാരത്തിനൊപ്പം നിൽക്കാത്ത സി.പി.എം, സമരം ചെയ്യുന്നവർക്കെതിരെ നിലപാടെടുക്കുകകൂടി ചെയ്തതോടെ, മുെമ്പങ്ങുമില്ലാത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പാർട്ടിയുടെ വിലക്കുകൾ മറികടന്നാണ് കീഴാറ്റൂരിൽ വയൽക്കിളികൾ സർക്കാറിനെതിരെ സമരത്തിനിറങ്ങിയത്. ആദ്യം സമരത്തെ അവഗണിച്ച സി.പി.എമ്മിന് പിന്നീട് പ്രത്യേക വിശദീകരണയോഗങ്ങൾ വിളിക്കേണ്ടിവന്നു. സമ്മേളനകാലത്ത് കീഴാറ്റൂരിലെ രണ്ടു ബ്രാഞ്ച് കമ്മിറ്റി യോഗങ്ങൾ രണ്ടുതവണ മാറ്റിവെച്ചു. ഇൗ രീതിയിലേക്ക് സമരത്തെ എത്തിച്ചതിലുള്ള പാർട്ടി രോഷംകൂടിയാണ് പ്രവർത്തകരുടെ പുറത്താക്കലിൽ കലാശിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് കീഴാറ്റൂരിലെ ജനങ്ങൾ ദേശീയപാതക്കുവേണ്ടി സ്ഥലമെടുക്കുന്നതിനെതിരെ സമരം ആരംഭിച്ചത്. ദേശീയപാതാ വികസനത്തി​െൻറ ഭാഗമായി തളിപ്പറമ്പ് മുതൽ കുറ്റിക്കോൽവരെ കടന്നുപോകുന്ന ബൈപാസി​െൻറ ഭാഗമായി കീഴാറ്റൂർ, കൂവോട്, തുരുത്തി, കുറ്റിക്കോൽ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 250ഒാളം ഏക്കർ വയലുകളാണ് ഏറ്റെടുക്കുന്നത്. തലമുറകളായി കൃഷി ചെയ്തുവരുന്ന സ്ഥലം ഇല്ലാതാകുന്നതോടെ പ്രദേശത്തുള്ളവരുടെ തൊഴിലും ആവാസവ്യവസ്ഥയും തകിടംമറിയും. ഇതോടെയാണ് സമരത്തിന് അരങ്ങൊരുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.