മാഹി ബൈപാസ്​: ഇരകളുടെ പ്രതിഷേധസംഗമം

മാഹി: വിപണിവിലയും പുനരധിവാസവും പ്രഖ്യാപിക്കാതെ നിര്‍ദിഷ്ട തലശ്ശേരി-മാഹി ബൈപാസിലെ അഴിയൂര്‍ഭാഗത്തെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധമിരമ്പി. മാര്‍ക്കറ്റ് വിലയും പുനരധിവാസവും പ്രഖ്യാപിച്ച് നടപ്പിലാക്കാതെ ഒരിഞ്ച് ഭൂമിപോലും വിട്ടുതരില്ലെന്ന് അഴിയൂരില്‍ നടന്ന പ്രതിഷേധസംഗമം മുന്നറിയിപ്പ് നൽകി. ഭൂവുടമകളുമായി അടിയന്തരമായി ചര്‍ച്ചക്ക് തയാറാകണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്തഗം എ.ടി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയര്‍മാൻ ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പി.പി. ശ്രീധരന്‍, അലി മനോളി, ടി.വി. സുധീര്‍കുമാര്‍, പ്രദീപ്‌ ചോമ്പാല, എ.ടി. മഹേഷ്‌, പി.എം. അശോകന്‍, കെ.വി. രാജന്‍, എഫ്.എം. അബ്ദുല്ല, സാലിം അഴിയൂര്‍, മുബാസ് കല്ലേരി, ശുഹൈബ് അഴിയൂര്‍, ഉമ്മർ പറമ്പത്ത്, രാജേഷ് അഴിയൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.