കൈത്തറി തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കണം

കണ്ണൂർ: ജില്ലയിൽ കൈത്തറി യൂനിഫോം ഉൽപാദനരംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കണ്ണൂർ താലൂക്ക് കൈത്തറി തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) വർക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഉൽപാദിപ്പിച്ച കൈത്തറി യൂനിഫോം തുണികൾ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരായ ക്വാളിറ്റി കൺേട്രാൾ ഇൻസ്പെക്ടർമാർക്ക് നാലു മാസമായി വേതനം ലഭിക്കാത്തത് കാരണം അവർ സമരത്തിലേക്ക് നീങ്ങിയതോടെയാണ് തൊഴിലാളികൾ പ്രതിസന്ധിയിലായത്. ജില്ലയിലെ തൊഴിലാളികൾ ഉൽപാദിപ്പിച്ച തുണികൾ സമരം കാരണം ചെക്ക് ചെയ്യാത്തതിനാൽ തൊഴിലാളികൾക്ക് വേതനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് മറ്റ് ജില്ലകളിലൊന്നുമില്ലാത്ത സാഹചര്യമാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. ജില്ല വ്യവസായ കേന്ദ്രം പ്രശ്നത്തിൽ ഇടപെട്ട് ഉടൻ പരിഹാരം കണ്ടെത്തണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. താവം ബാലകൃഷ്ണൻ, പി. നാരായണൻ, പി.വി. പുരുഷോത്തമൻ, കെ.എം. ഗിരിഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.