സി.പി.എം ഗുണ്ടകളെ വളർത്തുന്നു ^കെ.എം. ഷാജി എം.എൽ.എ

സി.പി.എം ഗുണ്ടകളെ വളർത്തുന്നു -കെ.എം. ഷാജി എം.എൽ.എ പയ്യന്നൂർ: സി.പി.എം പാർട്ടിഗ്രാമങ്ങളിൽ ഗുണ്ടകളെ വളർത്തുകയാണെന്നും ഇതുപോലെ വളർത്തിയതി​െൻറ ഫലമാണ് ഇപ്പോൾ പശ്ചിമബംഗാളിൽ അനുഭവിക്കുന്നതെന്നും കെ.എം. ഷാജി എം.എൽ.എ. പയ്യന്നൂർ മണ്ഡലത്തിലെ കവ്വായി, പെരുമ്പ, തായിനേരി തുടങ്ങിയ പ്രദേശങ്ങളിൽ സി.പി.എം നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ടൗൺ സ്ക്വയറിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.പി. അബ്ദുല്ലക്കുട്ടി, സി.എ. അജീർ, ഇല്ലിക്കൽ അഗസ്തി, വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദുൽ കരീം ചേലേരി, എം. നാരായണൻകുട്ടി, പി.വി. ദാസൻ, സജിത് ലാൽ, വി.കെ.പി. ഇസ്മാഈൽ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ. ജയരാജ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.