കൊടി നശിപ്പിച്ചു

ശ്രീകണ്ഠപുരം: പരിപ്പായി അമ്പലം റോഡിൽ കുടുക്കുമ്മൽ ജങ്ഷനിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരത്തിൻ നിന്നും കൊടി നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ഫിലിപ്പ് കുട്ടി കുഴിത്തോട്, ഗ്രാമപഞ്ചായത്ത് അംഗം വി.കെ.വിജയകുമാർ, പി. ഗോവിന്ദൻ, ഇ.പി. അനൂപ്, എം.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. ബി ഫോർ യു വാർഷികം ശ്രീകണ്ഠപുരം: ബി ഫോർ യു സോഷ്യോ ഇക്കണോമിക് െഡവലപ്മ​െൻറ് കൗൺസിലി​െൻറ ഒന്നാം വാർഷികവും പി.കെ. കൃഷ്ണൻ നമ്പ്യാർ അനുസ്മരണവും നടത്തി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പി.കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ണൂർ ഡിവൈ എസ്.പി പി.പി. സദാനന്ദൻ ആദരിച്ചു. സിനിമതാരം ഭാമ മുഖ്യാതിഥിയായിരുന്നു. കെ.വി. ബാബു, ബാലകൃഷ്ണൻ, കെ. കരുണാകരൻ, കെ.പി. സജിഷ്, ഇ.വി. പ്രസന്നൻ, പി.വി. രാമചന്ദ്രൻ, കെ.പി. ലളിത, പി.കെ. രത്‌നാകരൻ, പി.വി. ഷൈജു എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂർ 'കളിവെട്ട'ത്തി​െൻറ ഫോക്വണ്ടറും ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്തി​െൻറ നേതൃത്വത്തിലുള്ള സ്റ്റേജ് ഷോയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.