വീട്ടമ്മ​െയ പട്ടാപ്പകൽ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

വീട്ടമ്മെയ പട്ടാപ്പകൽ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ നെയ്യാറ്റിൻകര: വീട്ടമ്മയെ പട്ടാപ്പകൽ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പെരുങ്കടവിള വില്ലേജിൽ, മാരായമുട്ടം, ചുള്ളിക്കൽ തോപ്പിൽ വീട്ടിൽ അരുൺ (21), മാരായമുട്ടം വടകര തേരിയിൽ വീട്ടിൽ വിപിൻ, മണലുവിള ലക്ഷംവീട് കോളനിയിൽ വിജീഷ് (19) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 5.45 ഒാടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയെ മാരായമുട്ടം ചപ്പാത്ത് പാലത്തിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്കിെലത്തിയ അരുണും വിപിനും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് സമീപത്തെ വാഴത്തോപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.എതിർത്ത ഇവരെ പ്രതികൾ ക്രൂരമായി മർദിക്കുകയും ചെയ്തു. ഈ സമയം അതുവഴി ബൈക്കിൽ പോകുകയായിരുന്ന ദമ്പതികൾ കരച്ചിൽ കേെട്ടത്തിയപ്പോഴാണ് വീട്ടമ്മയെ ഉപേക്ഷിച്ച് പ്രതികൾ കടന്നത്. കഞ്ചാവിനും മദ്യത്തിനും അടിമകളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വിജീഷാണ് പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നിർദേശമനുസരിച്ച് ബാലരാമപുരം സി.െഎ എസ്.എം. പ്രദീപ് കുമാറി​െൻറയും മാരായമുട്ടം എസ്.ഐ മൃദുൽകുമാറി​െൻറയും നേതൃത്വത്തിലാണ് പൊലീസ് സാഹസികമായി പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പടം: പിടിയിലായ പ്രതികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.