ആസ്​ക് ആലംപാടി വാർഷികം

കാസർകോട്: ആസ്ക് ആലംപാടി 30ാം വാർഷിക സമാപനവും പുനർനിർമിച്ച രണ്ടു വീടുകളുടെ താക്കോൽദാനവും ജി.സി.സി പ്രഖ്യാപിച്ച എക്സലൻസ് അവാർഡ് ദാനവും അഞ്ചിന് വൈകീട്ട് ആസ്ക് ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യവസായി പി.സി. അഷ്റഫ് താക്കോൽദാനം നിർവഹിക്കും. 30 വർഷമായി പ്രവർത്തിച്ചുവരുന്ന ക്ലബ് കഴിഞ്ഞ മൂന്നുവർഷക്കാലമായി ജി.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെ ജീവകാരുണ്യം, കുടിവെള്ളവിതരണം, ഭവനനിർമാണം, പരിസരശുചീകരണം, പ്രകൃതി സംരക്ഷണം, വ്യക്തിത്വവികസന സെമിനാറുകൾ, സാമൂഹികതിന്മകൾക്കെതിരെയുള്ള ബോധവത്കരണം, ബസ് വെയ്റ്റിങ് ഷെഡ് നിർമാണം, രക്തദാനം, പഠനപുസ്തക വിതരണം, ടൂർണമ​െൻറുകൾ എന്നീ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സലീം, സെക്രട്ടറി അബൂബക്കർ, സിദ്ദീഖ് ബിസ്മില്ല, ഹാജി കെ.എം. ഇഖ്ബാൽ മുഹമ്മദ്, സി.എം. ലത്തീഫ്, സാദിഖ് ഖത്തർ, സലാം ലണ്ടൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.