ധർമടത്ത് സി.പി.എം-^ബി.ജെ.പി സംഘര്‍ഷം: അക്രമത്തിൽ അഞ്ചുപേർക്ക്​ പരിക്ക്, വീടുകൾക്ക്​ നേരെയും ആക്രമണം​

ധർമടത്ത് സി.പി.എം--ബി.ജെ.പി സംഘര്‍ഷം: അക്രമത്തിൽ അഞ്ചുപേർക്ക് പരിക്ക്, വീടുകൾക്ക് നേരെയും ആക്രമണം തലശ്ശേരി: ധർമടത്ത് സി.പി.എം--ബി.ജെ.പി സംഘര്‍ഷം. അക്രമത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഇരുവിഭാഗത്തിലുമുള്ള പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ധർമടം െഎലൻഡ് കാർണിവൽ നഗരിയിലാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. അക്രമത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ധർമടം തുരുത്തിന് സമീപത്തെ ആലക്കാടൻ ഉദിത്കുമാറിനെ (24) തലശ്ശേരി സഹകരണ ആശുപത്രിയിലും ആർ.എസ്.എസ് പ്രവർത്തകരായ ധർമടം ചാത്തോടം ഭാഗത്തെ ശ്രീരാഗ് (24), സുരാഗ് (22), അഖിൽ (23), എ.പി. അഖിൽ (24) എന്നിവരെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർണിവൽ സ്ഥലത്ത് രാഷ്ട്രീയവിരോധംെവച്ച് ആർ.എസ്.എസ് പ്രവർത്തകർ സംഘം ചേർന്ന് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചുവെന്നാണ് ഉദിത്കുമാറി​െൻറ പരാതി. ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മദ്യപിച്ചു വന്ന് ആക്രമിച്ചതായി ആർ.എസ്.എസ് പ്രവർത്തകരും ആരോപിച്ചു. ഈ സംഭവത്തിന് പിന്നാലെ അർധരാത്രി ആർ.എസ്.എസ് പ്രവർത്തകനായ ശ്രീരാഗി​െൻറ ചാത്തോടത്തെ 'ശിവം' വീട്ടിന് നേരെ അക്രമം നടന്നു. വരാന്തയിൽ അതിക്രമിച്ചു കയറിയ സംഘം വീടി​െൻറ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. ബി.ജെ.പി സ്ഥാനാർഥിയായി കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ 13ാം വാർഡിൽ മത്സരിച്ച റീമാ ജയ​െൻറ മകനാണ് ശ്രീരാഗ്. ഈ സംഭവത്തിന് ശേഷം മിനിറ്റുകൾക്കകം തൊട്ടപ്പുറമുള്ള സി.പി.എം പ്രവർത്തക​െൻറ വീടിന് നേരെയും ആക്രമണമുണ്ടായി. സി.പി.എം റെയിൽേവ സ്റ്റേഷൻ ബ്രാഞ്ച് മുൻ െസക്രട്ടറി സി. മുകുന്ദ​െൻറ 'അദ്വൈതം' വീടാണ് ആക്രമിക്കപ്പെട്ടത്. ജനലുകൾ തകർത്തനിലയിൽ കാണപ്പെട്ടു. ധർമടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇരുവീട്ടുകാരുടെയും പരാതിയിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.