കണ്ണൂർ: പൊതു ഇടങ്ങളും പൊതു സ്ഥാപനങ്ങളും സംരക്ഷിക്കണമെന്ന സന്ദേശവുമായി ലൈബ്രറി കൗൺസിലും േട്രഡ് യൂനിയൻ ഐക്യവേദിയും നടത്തുന്ന സംരക്ഷണ ചങ്ങലയുടെ സംഘാടക സമിതിയായി. ജില്ലയിൽ നടക്കുന്ന ആയിരം ജനസഭയുടെ തുടർച്ചയായാണ് സംരക്ഷണ ചങ്ങല ഒരുക്കുന്നത്. കാൽടെക്സ് ജില്ല ലൈബ്രറി മുതൽ ഫോർട്ട് റോഡ് സ്റ്റേറ്റ് ബാങ്ക് പരിസരം വരെയാണ് ചങ്ങല. ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സംരക്ഷണ ചങ്ങലയും ജനസഭയും നടത്തുന്നത്. സംഘാടക സമിതി രൂപവത്കരണ യോഗം ജില്ല ലൈബ്രറി ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പി. മനോഹരൻ അധ്യക്ഷത വഹിച്ചു. വി.എം. സജീവൻ, സി. ജഗദീഷ്, എം. മോഹനൻ, എം. ശ്രീധരൻ, കെ. ജയരാജൻ എന്നിവർ സംസാരിച്ചു. പി.കെ. ബൈജു സ്വാഗതവും എം. ബാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. വി.സുമേഷ് (ചെയർ.), ടി.ആർ. രാജൻ (ജന. കൺ.), പി.കെ. ബൈജു(കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.