പുതുവത്സരത്തില്‍ സ്​റ്റേഷന്‍ ശുചീകരിച്ച്​ പൊലീസ്​

കണ്ണൂര്‍: ടൗണ്‍ ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. ടൗണ്‍ സി.ഐ ടി.കെ. രത്‌നകുമാറി​െൻറ നേതൃത്വത്തില്‍ നടത്തിയ ശുചീകരണയജ്ഞത്തില്‍ നൂറോളം പൊലീസുകാര്‍ പങ്കെടുത്തു. ട്രാഫിക്, ടൗൺ, വനിത സ്റ്റേഷനുകളും സി.ഐ ഓഫിസുമാണ് തിങ്കളാഴ്ച രാവിലെ ശുചീകരിച്ചത്. പൊലീസ് കായികപരിശീലനം നല്‍കുന്ന 70ഒാളം പേരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.